കീം പരീക്ഷ; സാമൂഹിക അകലം പാലിക്കാത്ത 600 റോളം രക്ഷകര്‍ത്താക്കള്‍ക്കെതിരെ കേസ്; പരീക്ഷ നടത്തിയവരല്ല പരീക്ഷക്കെത്തിയവരാണ് കുറ്റക്കാര്‍; വിവാദങ്ങള്‍ അവസാനിക്കുന്നില്ല

കീം പ്രവേശന പരിക്ഷക്കെത്തിയ വിദ്യാര്‍ഥികളില്‍ ഇതുവരെ അഞ്ചു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷകര്‍ത്താവിനും രോഗം സ്ഥിതികരിച്ചിട്ടുണ്ട്. ഇതിനിടെയാണ് പരീക്ഷ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കള്‍ക്കെതിരേ പോലീസ് കേസെടുക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറുന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്.
രക്ഷിതാക്കള്‍ കൂട്ടംകൂടി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ പരീക്ഷ നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. മ്യൂസിയം പോലീസ് സ്റ്റേഷന് പരിധിയില്‍ കോട്ടണ്‍ ഹില്‍ പരീക്ഷ കേന്ദ്രത്തില്‍ 300ലധികം പേര് കൂട്ടംകൂടിയെന്നാണ് പോലീസ് പറയുന്നത്. സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യമുണ്ടായെന്ന് മെഡിക്കല്‍ കോളേജ് പോലിസും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടാലറിയുന്ന 600ഓളം പേര്‍ക്കെതിരേ രണ്ട് പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്.
സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയെന്ന വകുപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതില്‍ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്. ഇതിന് പിന്നാലെയാണ് സാമൂഹിക അകലം പാലിക്കാത്തതിന് രക്ഷിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തത്. സര്‍ക്കാരിന്റെ പിഴവ് മറച്ചു വയ്ക്കാന്‍ രക്ഷിതാക്കളെ കരുവാക്കുകയാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെയും ആരോഗ്യ വിദഗ്ധരുടെയും മുന്നറിപ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ പരീക്ഷ നയത്തിയത്.
https://www.facebook.com/Malayalivartha



























