കൊവിഡ് മുക്തി, കേന്ദ്ര റിപ്പോര്‍ട്ടില്‍ കേരളമില്ല; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ രോഗമുക്തരായതായി വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ രോഗമുക്തരായതായി വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 28,472 രോഗികളാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനം ആയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പത്തൊമ്ബത് സംസ്ഥാനങ്ങളിളും കേന്ദ്രഭരണപ്രദേശങ്ങളിലും 63.13 ശതമാനം രോഗമുക്തി നിരക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല എന്നത് ആശങ്കക്ക് കാരണമാകുന്നു. 84.83 ശതമാനവുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ 84.31 ശതമാനവുമായി ലഡാക്കാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാന 78.37 ശതമാനവുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ഈ സംസ്ഥാനങ്ങളുടെ അടുത്ത് പോലും എത്താന്‍ കേരളത്തിന് ആയിട്ടില്ല.
അയല്‍സംസ്ഥാനമായ തമിഴ്നാട് 70.12 ശതമാനവുമായി രോഗമുക്തി നേടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ പത്താം സ്ഥാനത്തുണ്ട്. പിന്നോക്ക സംസ്ഥാനമായ ബീഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയായ കേരളത്തിന്റെ പിന്നോട്ട് പോക്ക് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. കൊട്ടിഘോഷിച്ച കേരള മോഡലിനേറ്റ തിരിച്ചടിയായി പ്രതിപക്ഷം ഇതിനെ ഉയര്‍ത്തികാട്ടാനും സാദ്ധ്യത ഏറെയാണ്.
നേരത്തെ തന്നെ രോഗമുക്തരാകുന്ന രോഗികളുടെ എണ്ണം കേരളത്തില്‍ കുറവാണെന്ന വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ പല കൊവിഡ് കേന്ദ്രങ്ങളിലും ഇരുപത് ദിവസത്തിലേറെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് കഴിയേണ്ടി വരുന്നത്. അതിന് പരിഹാരം കാണാനാണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.
അതേസമയം സമ്ബര്‍ക്കരോഗികള്‍ ഏറ്റവുമധികം ഉളള തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് നഗരത്തിലെ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്ബര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ ഇക്കഴിഞ്ഞ 14ന് ജോലിക്കെത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇദ്ദേഹം സര്‍വീസിന്റെ ഭാഗമായി പോയിരുന്നു.
മൂന്നുദിവസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈനിലാക്കി.
കഴിഞ്ഞദിവസം കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം യൂണിറ്റിലെ 80 ശതമാനം ജീവനക്കാരുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പതിനാല് ദിവസം ക്വാറന്റൈനിലാണ്. ഡിപ്പോ പതിനാല് ദിവസത്തേക്ക് അടച്ചു.
ഇന്നലെ ജില്ലയില്‍ 151 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ 2201 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha



























