യുഎഇ കോൺസുലേറ്റ് ഓഫിസ് സ്ഥാപിക്കാൻ സർക്കാർ ഭൂമി നൽകി; ഭൂമി നൽകിയിട്ടും നടപടികൾ ഇഴയുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറി; ഇപ്പോഴും നൽകുന്നത് വമ്പൻ വാടക

യുഎഇ കോൺസുലേറ്റ് ഓഫിസ് സ്ഥാപിക്കാൻ സർക്കാർ ഭൂമി നൽകി. എന്നാൽ ഇതുവരെയും ആ ഭൂമി സ്വീകരിക്കപ്പെട്ടിട്ടില്ല. . ഭൂമി നൽകിയിട്ടും നടപടികൾ ഇഴയുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറി കളികൾ ? ഉത്തരവിറങ്ങി മൂന്നു വർഷമായിട്ടുംങ്ങൾ കഴിഞ്ഞു. എന്നാൽ , മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടും ഫയൽ അനങ്ങിയിട്ടില്ല . ആദ്യം കവടിയാറിലും പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂമി തിരഞ്ഞെടുത്തത്തു . എന്നാൽ ഇതിന് ശേഷം പദ്ധതി കുടപ്പനകുന്നിലെ ഫാമിനോട് ചേർന്നുള്ള ഭൂമിയിലേക്കു മാറ്റുകയായിരുന്നു . ഇപ്പോൾ വീണ്ടും കടവടിയാറിലെ ഭൂമിയാണ് പരിഗണനയിൽ ഉള്ളത് .
കവടിയാറിൽ സർക്കാർ ഭൂമി നൽകിയിട്ടും മണക്കാട്ടെ വാടക കെട്ടിടത്തിൽ തുടരാൻ കോൺസുലേറ്റിലെ ചില താൽക്കാലിക ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം കഴിഞ്ഞിരുന്നു . കോൺസുലേറ്റിലെ താൽക്കാലിക ഉദ്യോഗസ്ഥരുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെ സമ്മർദഫലമായിടാറ്റാട്ടായിരുന്നു ഓഫിസ് മാറ്റം നടപ്പിലാകാതെ പോയതെന്ന വിവരമാണ് അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നത്. കോൺസുലേറ്റിലെ ചില താൽക്കാലിക ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ച്ച്ചും നേരത്തെ ആരോപണങ്ങൾ ശക്തമായിരുന്നു . താൽക്കാലിക ഉദ്യോഗസ്ഥർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുവേണ്ടി ഉദ്യോഗാർഥികളെ സ്വകാര്യ ഏജൻസിയിലേക്കയച്ച സംഭവം നേരത്തേ യുഎഇ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
555 രൂപയ്ക്ക് സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റിന് 5000 രൂപ വരെയാണ് സ്വകാര്യ ഏജൻസി ഈടാക്കിയത്. സ്വപ്ന സുരേഷ് ജോലി ചെയ്യുമ്പോൾ നടന്ന ഈ സംഭവത്തെക്കുറിച്ച് എംബസി വിവരങ്ങൾ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കൊടുത്തിരുന്നില്ല . ഇക്കാര്യങ്ങളും, കോൺസുലേറ്റിലെ ചില താൽക്കാലിക ജീവനക്കാർക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ് . യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത് 2016 ഒക്ടോബർ മാസത്തിലായിരുന്നു . 2017 ഓഗസ്റ്റ് 11ന് കോൺസുലേറ്റിന് സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് യുഎഇ കോൺസുലേറ്റ് ജനറൽ സർക്കാരിനു കത്തു നൽകുകയും ചെയ്തു .
കവടിയാറിൽ 70 സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് 2017 ഒക്ടോബർ പത്തിനു റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു . 11.90 കോടി മതിപ്പുവിലയുള്ള ഭൂമിയാണ് 90 വർഷത്തേക്ക് പാട്ടത്തിനു നൽകാൻ തീരുമാനിച്ചത്ക്കുകയായിരുന്നു . കോൺസുലേറ്റ് കെട്ടിടത്തിനു പുറമേ റസിഡൻഷ്യൽ കെട്ടിടങ്ങളും നിർമിക്കാൻ അനുമതി നൽകി . എന്നാൽ, കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ താൽപര്യമെടുക്കാത്തതിനാൽ പദ്ധതി മുന്നോട്ടുപോയില്ല. ഇപ്പോഴും വലിയ വാടക നൽകിയാണ് കോൺസുലേറ്റ് പ്രവർത്തിക്കുന്നത്. നഗരത്തിൽ കൂടുതൽ സൗകര്യമുള്ള കെട്ടിടങ്ങളുണ്ടായിട്ടും മണക്കാട്ടെ തിരക്കേറിയ സ്ഥലത്ത് പാർക്കിങ് സൗകര്യമില്ലാത്ത സ്ഥലം തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യം തുടക്കം മുതൽ ശക്തമായിരുന്നു.
https://www.facebook.com/Malayalivartha



























