കൈവിട്ട് തലസ്ഥാനം ! ജനങ്ങളെ കുരുതി കൊടുത്ത് സർക്കാരിന്റെ പിടിവാശി ; തലസ്ഥാനത്ത് 226 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ 190 പേര്‍ക്ക് സമ്ബര്‍ക്കം വഴി രോഗം സ്ഥിതീകരിച്ചപ്പോൾ, ഉറവിടം വ്യക്തമല്ലാത്ത 15 പേരും

സംസ്ഥാനത്ത് ഇന്ന് 1038 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ തലസ്ഥാനത്ത് തന്നെ. തലസ്ഥാനത്ത് ഇന്ന് 226 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ല അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയില്‍ 190 പേര്‍ക്ക് സമ്ബര്‍ക്കം വഴി രോഗം സ്ഥിതീകരിച്ചപ്പോൾ. ഉറവിടം വ്യക്തമല്ലാത്ത 15 പേരും അതിൽ ഉൾപ്പെടുന്നു. 18 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കച്ചവടക്കാർക്ക് സ്റ്റോക്ക് ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. പാറശാല അടക്കമുള്ള അതിർത്തി പ്രദേശത്ത് കൊവിഡ് വർധിക്കുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരുടെ സാമ്ബിളുകള്‍ പരിശോധിക്കുന്നതിെന്‍റ ഭാഗമായി കൗണ്‍സിലര്‍മാരുടെ സ്രവം ശേഖരിച്ചിരുന്നു. ഇതില്‍ രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ സ്ഥിതി അതീവ ഗുരുതരമാണ്. ജനപ്രതിനിധികളായതിനാല്‍ ഇവർ കൂടുതല്‍ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിേയക്കാമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
തലസ്ഥാന ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെതിരെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശന ഉന്നയിച്ചിരുന്നു. ഇതു സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്നതായാണ് മുഖ്യമന്ത്രിയുടെ വിമർശനം. രാമചന്ദ്രൻ ടെക്സ്റ്റൈൽസ് പാസില്ലാതെ തമിഴ്നാട്ടിൽനിന്നു ജീവനക്കാരെ കൊണ്ടുവരുന്നതായി ഇന്റലിജൻസ് കഴിഞ്ഞമാസം റിപ്പോർട്ട് നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. ഇങ്ങനെ എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയിൽ തെറ്റ് കെട്ടിവക്കുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്, അപ്പോൾ കീം പരീക്ഷാനടത്തിപ്പിന്റെ ഉത്തരവാദിത്വം ആരുടെ തലയിൽ കെട്ടിവെക്കും ? കാരണം മറ്റൊന്നുമല്ല, സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതിയ അഞ്ചുവിദ്യാർത്ഥികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകൾക്കുമുന്നിൽ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കൾ ഉൾപ്പടെയുളളവർക്കെതിരെ പൊലീസ് കേസെടുത്തു കഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. അപ്പോൾ പിന്നെ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ് ആരാണ് പരീക്ഷാ നടത്തിപ്പിന് അനുമതി നൽകിയത്. പരീക്ഷ നടത്തിയിട്ടല്ലേ വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടം കൂടി നിൽക്കേണ്ടി വന്നത്. പരീക്ഷ മാറ്റിവെക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കള്‍. പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് പടര്‍ത്തുന്നതെന്ന് പറയുന്ന സര്‍ക്കാര്‍ 80,000 വിദ്യര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്.
https://www.facebook.com/Malayalivartha



























