സംസ്ഥാനം സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്ക്? ഗൗരവമായി സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ; അങ്ങനെയെങ്കില്‍ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്ബൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങിയേക്കുമെന്ന് സൂചന

സംസ്ഥാനത്ത് ഇന്ന് 1038 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ തലസ്ഥാനത്താണ്. ഗുരുതര സാഹചര്യമാണ് നിലവിൽ. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണ് നിലവിൽ. കേരളത്തിൽ തീരപ്രദേശത്ത് സമൂഹവ്യാപനവുമുണ്ടെന്ന് നേരെത്തെ തന്നെ സർക്കാർ സമ്മതിച്ചു കഴിഞ്ഞു.
ഇതേ രീതിയിൽ തുടർന്നുപോകുകയാണെങ്കിൽ സംസ്ഥാനം വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് പോകുന്നുവെന്ന് സൂചന നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് കൊവിഡ് കേസുകള്‍ ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശം പല ഭാഗത്ത് നിന്നും ഉയര്‍ന്നുവരുന്നുണ്ട്. വിദഗ്ധരടക്കം ഇക്കാര്യം പറയുന്നുണ്ട്. ഗൗരവമായി സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തൊട്ടാകെ ഇന്ന് 1038 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭൂരിപക്ഷം ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെയാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്നാണ് വിവരം. സര്‍വകക്ഷി യോഗത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്ബൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങും.
കേരളത്തില്‍ ഇന്ന് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇടുക്കി ജില്ലയില്‍ ജൂലൈ 18ന് മരണമടഞ്ഞ നാരായണന് (75) എന്ന വ്യക്തിയുടെ പരിശോധനഫലും ഇതില്‍ ഉള്‍പെടുന്നു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചുള്ള മരണം 45 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 205 പേര്‍ക്കും, കൊല്ലം ജില്ലയിലെ 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 87 പേര്‍ക്കും, എറണാകുളം ജില്ലയിലെ 82 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 63 പേര്‍ക്കും, കോട്ടയം ജില്ലയിലെ 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 36 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 30 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 25 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കണ്ണൂര്‍ ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, പത്തനംതിട്ട ജില്ലയിലെ ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 20 ഐ.ടി.ബി.പി. ജവാന്മാര്ക്കും, കണ്ണൂര്‍ ജില്ലയിലെ 5 ഡി.എസ്.സി. ജവാന്മാര്ക്കും, തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു. നിലവിലെ സ്ഥിതി കൂടുതൽ ഗൗരവതാരമാണ് അതുകൊണ്ടുതന്നെ ഇനിയൊരു സമ്പൂർണ ലോക് ഡൗണിനെ പറ്റി ആലോചിക്കുകയാണ് സർക്കാർ.
https://www.facebook.com/Malayalivartha



























