കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാലു പ്രതികള്‍ രക്ഷപ്പെട്ടു. നിസാമുദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നീ പ്രതികളാണ് പ്രത്യേക സെല്ലില്‍ നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളില്‍ പ്രതികളാണ് ഇവര്‍ നാലു പേരും.
മാനസിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇവരെ നാല് പേരേയും കുതിരവട്ടത്ത് താമസിപ്പിക്കാന്‍ പൊലീസ് മുന്‍കയ്യെടുത്തത്. കഴിഞ്ഞദിവസമാണ് നാലുപേരെയും ജയിലില്‍ നിന്ന് കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളുടെ രക്ഷപ്പെട്ടതോടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha



























