എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ അകലം പാലിക്കാത്തതിന് 600 രക്ഷിതാക്കള്‍ക്ക് എതിരെ കേസ്

കേരള എന്‍ട്രന്‍സ് കേന്ദ്രങ്ങളായിരുന്ന പട്ടം സെന്റ് മേരീസ് സ്കൂള്‍, വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്കൂള്‍ എന്നിവിടങ്ങളിലെത്തിയ അറുനൂറോളം രക്ഷിതാക്കള്‍ക്കെതിരെ അകലം പാലിച്ചില്ലെന്ന പേരില്‍ പൊലീസ് കേസ്.
കൂടുതല്‍ സെന്ററുകള്‍ അനുവദിക്കാതെയും പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാതെയും മുന്നോട്ടുപോയ സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരത്തില്‍ പെരുമാറുന്നതു പ്രകോപനപരമാണെന്നു ശശി തരൂര്‍ എംപി കുറ്റപ്പെടുത്തി. തിരക്ക് ഒഴിവാക്കാന്‍ പൊലീസിനെ നിയോഗിച്ചും മറ്റും മുന്കരുതലെടുക്കുമെന്നു പറഞ്ഞ അധികൃതര്‍ സ്വന്തം വീഴ്ച മറയ്ക്കാനാണു കേസ് എടുത്തതെന്ന് ആരോപണമുണ്ട്.
വലിയതുറ സെന്റ് ആന്റണീസ് സ്കൂളില്‍ കേരള എന്‍ട്രന്‍സ് എഴുതിയ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാര്‍ഥിക്കും കൈമനം മന്നം മെമ്മോറിയല്‍ സ്കൂളില്‍ എഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അമ്മയ്ക്കു രോഗം കണ്ടെത്തിയതിനാലാണ് പൂന്തുറയിലെ വിദ്യാര്‍ഥിയെ പരിശോധിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു 2 വിദ്യാര്‍ഥിനികള്‍ക്കും മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവിനും കോഴിക്കോട്ട് ഒരു വിദ്യാര്‍ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























