സ്വപ്ന സ്വപ്നമായതെങ്ങനെ... എന്‍ഐഎ അന്വേഷണം കടുപ്പിച്ചപ്പോള്‍ കൈകാലിട്ടടിച്ച് സ്വപ്ന; അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്ക് മുമ്പിലും പതറിപ്പോയി; ഉത്തരം കിട്ടുംവരെയുള്ള മാറിമാറിയുള്ള ചോദ്യങ്ങള്‍; സ്വപ്നയുടെ മദ്യ സല്‍ക്കാരവും അന്വേഷിക്കുന്നു

സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം തെറിപ്പിച്ചത് മദ്യസല്‍ക്കാരത്തെ പറ്റിയുള്ള വാര്‍ത്തയാണ്. സ്വപ്ന ആദ്യം താമസിച്ചിരുന്ന വില്ലയിലെ അയല്‍ക്കാരാണ് സ്വര്‍ണക്കടത്ത് കേസ് പൊങ്ങി വന്നപ്പോള്‍ ആദ്യം പ്രതികരിച്ചത്. ശിവശങ്കര്‍ പാതിരാത്രിവരെ സ്വപ്നയുടെ വീട്ടില്‍ കഴിഞ്ഞിരുന്നെന്നും മദ്യപിച്ച് ലക്ക് കെട്ട് സര്‍ക്കാര്‍ വണ്ടിയിലാണ് പോയതെന്നും റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞപ്പോള്‍ അന്ന് തന്നെ അദ്ദേഹത്തെ ചമുതലകളില് നിന്നും മാറ്റിയിരുന്നു. പിന്നീട് ഫ്ളാറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണവും ചോദ്യം ചെയ്യലും കൊഴുത്തപ്പോള്‍ സസ്പെന്‍ഷനിലുമായി. അവിടേയും ചര്‍ച്ചയായത് പാതിരാത്രി വരെയുള്ള സത്ക്കാരമായിരുന്നു. ഇപ്പോളിതാ ആ മദ്യ സത്ക്കാരങ്ങളുടെ ചുരുളഴിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
അതേസമയം സ്വപ്നയുടെ ഫ്ളാറ്റിലെ ഒരു മദ്യ സത്ക്കാരത്തിന്റെ ചിത്രങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അതില്‍ സ്വപ്നയ്ക്കൊപ്പം സന്ദീപ് നായര്‍, സരിത്ത് എന്നിവരെ വ്യക്തമാണ്. കൂടാതെ പന്ത്രണ്ടിലധികം പേരും ചിത്രത്തിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താനാണ് അന്വേഷണം. ദൃശ്യങ്ങളില്‍ ചില ഉന്നത സര്ക്കാരദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. എന്തിനുവേണ്ടിയുള്ള പാര്‍ട്ടിയാണെന്ന ചോദ്യത്തിന് സ്വപ്നയുടെ പിറന്നാള്‍ ആഘോഷമാണെന്നായിരുന്നു സരിത്തിന്റെ മറുപടി. ഇത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. സ്വപ്നയെ ചോദ്യം ചെയ്യുന്നതോടെ ഇതില്‍ വ്യക്തത വരും.
അതേസമയം നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റെമീസിന്റെ വിദേശ യാത്രകളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ഒപ്പം യാത്ര ചെയ്തവരെ കണ്ടെത്താനാണ് ശ്രമം. ഇയാള്‍ക്കൊപ്പം എപ്പോഴും ഒരു സംഘമുണ്ടാകും. അവരെ കണ്ടെത്തിയാല്‍ കൂടുതല്‍ പ്രതികളിലേക്ക് എത്താമെന്നാണ് കസ്റ്റംസ് കരുതുന്നത്.
നെടുമ്പാശേരി , തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു തുടങ്ങി. ചില മാസങ്ങളില്‍ നാലു തവണ വരെ ഇയാള്‍ ദുബായിലേക്ക് പോയിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിച്ച റെമീസിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്കി. ഇരുവരും വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയിലാണ്. ഈ സമയത്തിനുള്ളില്‍ കസ്റ്റംസ് കേസില്‍ അറസ്റ്റും രേഖപ്പെടുത്തും. റെമീസിന്റെ സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചതായാണ് സൂചന. കോണ്‍സുലേറ്റ് ബന്ധമുള്ള സ്വപ്ന പോലും റെമീസിന്റെ ആജ്ഞകള്‍ക്ക് മുന്നില്‍ വിറച്ചിരുന്നതായാണ് വിവരം.ലോക്ക് ഡൗണ്‍ കാലത്ത് പരാമവധി സ്വര്‍ണം കടത്തണമെന്ന് റെമീസിന്റെ നിര്‍ദ്ദേശമാണ് സംഘത്തെ കുടുക്കിയത്. കൂടുതല്‍ തവണ ബാഗേജ് വരുകയും സ്വര്‍ണക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് ചില സൂചനകള്‍ ലഭിക്കുകയും ചെയ്തതോടെയാണ് സംഘം പിടിയിലായത്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി കൂടുതല്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സ്വപ്നയുടെ മക്കള്‍ക്ക് തലസ്ഥാനത്തെ മികച്ച സ്കൂളിലും കോളേജിലും പ്രവേശനം നേടിക്കൊടുത്തത് ഈ ഉന്നത ഉദ്യോഗസ്ഥനാണ്. ബിരുദ കോഴ്സ് പ്രവേശനത്തിനായി കോണ്‍സുലേറ്റിലെ ചിലരും സഹായിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുള്ള തലസ്ഥാനത്തെ ഒരു ഉന്നതനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, കുടുംബാംഗത്തെ പരിചരിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ ഹോംനഴ്സിനെ തലസ്ഥാനത്ത് പിടികൂടി. ഹോം നഴ്സിനെ വിട്ടയയ്ക്കാന് ഇദ്ദേഹം ഇടപെട്ടെന്നും പറയുന്നുണ്ട്.
സ്വപ്നയെയും സന്ദീപിനെയും ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഒരു ഓഫീസറും സംശയനിഴലിലുമാണ്. ലോക്ക് ഡൗണ്‍ സമയത്ത് സന്ദീപിന് സ്വര്‍ണം സുരക്ഷിതമായി കൊച്ചിയിലെത്തിക്കാന്‍ കൂട്ടുപോയ ആളിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. എല്ലാം കൂടിയാകുമ്പോള്‍ ഇനിയും പലരും പെടുമെന്നര്ത്ഥം.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























