അടിയന്തര ദുരന്ത സാഹചര്യങ്ങളില്‍ ഏതു കെട്ടിടവും ദുരന്ത കൈകാര്യ അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

അപ്പാര്‍ട്മെന്റ് സമുച്ചയം ഉള്‍പ്പെടെ ഏതു കെട്ടിടവും അടിയന്തര ദുരന്ത സാഹചര്യങ്ങളില്‍ ഏറ്റെടുക്കാന്‍ ദുരന്ത കൈകാര്യ അതോറിറ്റിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. കോവിഡ് പരിചരണ കേന്ദ്രമാക്കാന്‍ കണ്ണൂരിലെ സെഡ് പ്ലസ് അപ്പാര്‍ട്മെന്റ് ഏറ്റെടുത്തതിനെതിരെ എസ്.വി.മുഹമ്മദ് ഹാരിസ് ഉള്‍പ്പെടെ ഉടമകളും ബില്‍ഡറും സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍.നഗരേഷിന്റെ ഉത്തരവ്.
അടിയന്തര ദുരന്ത സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ഏതു സൗകര്യവും ഏറ്റെടുക്കാന്‍ ദുരന്ത കൈകാര്യ നിയമം 34-ാം വകുപ്പനുസരിച്ച് ജില്ലാ അതോറിറ്റിക്ക് അധികാരമുണ്ടെന്നും രേഖാമൂലം അനുമതി നേടിയ ശേഷം കെട്ടിടങ്ങളും വിഭവങ്ങളും വാഹനങ്ങളും സമാഹരിക്കാന്‍ സാധിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. സമയ പരിമിതിയും ബന്ധപ്പെട്ടവര്‍ സ്ഥലത്തില്ലാത്തതും മൂലം അനുമതി തേടല്‍ സാധിക്കണമെന്നില്ല.
മഹാമാരി മൂലമുള്ള അടിയന്തര സാഹചര്യത്തിലാണ് അപ്പാര്‍ട്മെന്റ് ഏറ്റെടുത്തത്. നടപടിയുടെ ലക്ഷ്യവും കണ്ണൂര്‍ ജില്ലാ ആശുപത്രിയുമായി കെട്ടിടത്തിനുള്ള അടുപ്പവും മാനിച്ചാല്‍ തെറ്റു കാണാനാവില്ലെന്നും ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആശുപത്രികള്‍ക്ക് അടുത്തു കോവിഡ് സെന്റര്‍ സ്ഥാപിക്കാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 28-ന് കെട്ടിടം ജില്ലാ ദുരന്ത കൈകാര്യ അതോറിറ്റി ഏറ്റെടുത്തതെന്ന് അഡീ. അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന് ബോധിപ്പിച്ചു. എവിടെയാണെന്നുപോലും അറിയാത്ത ഉടമകളുടെ സ്വാഭാവിക നീതി സംരക്ഷിക്കാന്‍ നിന്നാല്‍ വലിയ തോതില്‍ ജനജീവിതം അപകടത്തിലാകുമെന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha



























