Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഒന്ന് ഒച്ചവച്ചിരുന്നെങ്കില്‍... സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആണയിടുന്ന സ്വപ്ന സുരേഷിനെതിരെ ഗുരുതര സാമ്പത്തിക കുറ്റം ചുമത്തുന്നു; ഒരുകോടി രൂപയ്ക്ക് മേല്‍ കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കൊഫെപൊസയും ചുമത്തും; ഇതോടെ സര്‍വതും കൈവിട്ടു പോകും

23 JULY 2020 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിര്‍ണായക വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. മുഖ്യ പ്രതികളുടെ ഉന്നത ബന്ധം ഉള്‍പ്പെടെയുള്ളവ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. അതിനിടെ സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളെ ആശങ്കയിലാക്കി മറ്റൊരു സാമ്പത്തിക കുറ്റം കൂടി ചുമത്തനുള്ള ശ്രമത്തിലാണ് കേന്ദ്രം. നയതന്ത്ര ചാനല്‍ വഴി 15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കൊഫെപൊസ അഥവാ കണ്‍സര്‍വേഷന്‍ ഒഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഒഫ് സ്മഗ്‌ളിംഗ് ആക്ടിവിറ്റീസ് ആക്ട് ചുമത്തും. ഒരുകോടി രൂപയ്ക്ക് മേല്‍ കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെയാണ് കൊഫെപൊസ ചുമത്താറ്.

ഇതോടെ സ്വപ്നയും കൂട്ടുകാരും പെട്ടുപോകുന്ന അവസ്ഥയാണുള്ളത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യാം.

കൊഫെപൊസ പ്രകാരം അറസ്റ്റിലാകുന്നവരെ ഒരു വര്‍ഷംവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാനാവും. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാര്‍ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നല്‍കേണ്ടത്. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്യാം. നിവേദനവും ഹര്‍ജിയും തള്ളിയാല്‍ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഉദ്യോഗസ്ഥരുടെയും കടത്തുകാരുടെയും വിദേശ ബന്ധങ്ങളെക്കുറിച്ചും വരുമാന മാര്‍ഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകള്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.

നേരത്തേ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ എയര്‍ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനടക്കം ആറു പ്രതികള്‍ക്കെതിരെ കൊഫെപൊസ ചുമത്തിയിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഡിജിറ്റല്‍ വഴിയിലേക്ക് കടക്കുകയാണ്. കേസിലെ നിര്‍ണായക തെളിവുകള്‍ ഇനിയാണ് പുറത്തുവരുക. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ്, ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ എന്നിവയുടെ പരിശോധന ഉടന്‍ നടക്കും. ഗൂഢാലോചന യോഗങ്ങള്‍ രഹസ്യമായി പ്രതികള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്നെന്ന് എന്‍.ഐ.എ. സംശയിക്കുന്നുണ്ട്. ഇതിനുപുറമേ ഉന്നതരെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ദൃശ്യങ്ങളും ഇതില്‍ കണ്ടേക്കാമെന്നാണു കരുതുന്നത്.

സന്ദീപാണ് ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ സൂക്ഷിച്ചിരുന്നത്. ആസൂത്രിതമായി ചെയ്യുന്ന കള്ളക്കടത്തില്‍ എന്തിനായിരുന്നു ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നത് ദുരൂഹമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പിന്മാറാതിരിക്കാനോ ഭാവിയില്‍ ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിന് ഉപയോഗിക്കാനോ ആകാം ഇതെന്ന് അന്വേഷണസംഘം കരുതുന്നു.

സ്വപ്‌നയില്‍ നിന്നുമാത്രം ആറ് സ്മാര്‍ട്ട്‌ഫോണാണ് കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണം ഫേസ് ലോക്ക് ഉള്ളതായിരുന്നു. ഇവ രണ്ടും എന്‍.ഐ.എ. പരിശോധിച്ചു. സ്വര്‍ണക്കടത്തിനു മറയാക്കിയ നയതന്ത്ര ബാഗേജിനെക്കുറിച്ച് ഒന്നാംപ്രതി സരിത്തുമായും യു.എ.ഇ. അധികൃതരുമായും സ്വപ്‌ന നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ഇതില്‍ ചിലത് നശിപ്പിച്ചിട്ടുണ്ട്. ഇത് എന്താണെന്നറിഞ്ഞാല്‍ മാത്രമേ തെളിവുകള്‍ കൂട്ടിയോജിപ്പിക്കാനാകൂ.

സ്വപ്‌നയുടെ ജിമെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തു. മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ ഗൂഗിള്‍ കമ്പനിയോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഡിജിറ്റല്‍ ഡേറ്റകള്‍ കൂട്ടിയോജിപ്പിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (5 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (5 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (12 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (12 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (12 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (12 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (13 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (13 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (13 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (13 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends