വീഴ്ച വരുത്തിയാല്‍ നടപടി... കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്.... മദ്‌റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് പോലീസ് നിര്‍ദേശം

കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്. മദ്‌റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിര്‍ദേശവുമായി പൊലീസ്. നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് ബോധ്യപ്പെടണമെന്നും അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പള്ളിക്കമ്മറ്റികള്‍ക്ക് നല്‍കിയ നോട്ടീസില്‍ കാസര്‍ഗോഡ് പോലിസ് വ്യക്തമാക്കുന്നു. മദ്‌റസയ്ക്കു പുറമെ പള്ളിയ്ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ നിര്‍ദേശം ബാധകമാണെന്ന് പോലീസ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതിനു വിരുദ്ധമായി നിയമനങ്ങള്‍ നടത്തിയാല്‍ പളളിക്കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു. ചീമേനി, ബേക്കല്‍ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവില്‍ കേസുകളുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏതുസമയത്തും ബന്ധപ്പെടാവുന്നതാണ്. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. 1098 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ആണ് വിളിക്കേണ്ടത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വരികയും വിവരങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ വൈദ്യസഹായവും നിയമസഹായവും ലഭ്യമാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും.
കുട്ടി സുരക്ഷിതനായിരിക്കുക, വിവേചനത്തിനടിപ്പെടാതിരിക്കുക, കുട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ബാലാവകാശങ്ങളുടെ ചുരുക്കം. ജൃീലേരശേീി, ജൃീ്ശശെീി, ജമൃശേരശുമശേീി എന്നീ മൂന്ന് ജകള്‍ ഉറപ്പ് വരുത്തന്നതിലൂടെയേ ഇത് സാധ്യമാവൂ. എല്ലാ വിധ ക്രൂരതകളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നുമുളള സംരക്ഷണമാണ് ജൃീലേരശേീി കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യരക്ഷ, പോഷകാഹാരം, കുടുംബത്തിന്റെയും വീടിന്റെയും തണല്‍ ഒക്കെ ഉറപ്പാക്കലാണ് ജൃീ്ശശെീി. അവരെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടാനും അഭിപ്രായങ്ങള്‍ പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് ജമൃശേരശുമശേീി. ഈ അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള അവകാശം ഒട്ടു മിക്ക പരിഷ്‌കൃത സമൂഹങ്ങളും മാതാപിതാക്കള്‍ക്ക് പോലും നല്‍കുന്നില്ല.
"
https://www.facebook.com/Malayalivartha



























