നിലമേല്‍ എന്‍എസ്എസ് കോളജില്‍ ഇന്ന് നടത്താനിരുന്ന കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ മാറ്റിവച്ചു

നിലമേല്‍ എന്‍എസ്എസ് കോളജില്‍ ഇന്ന് നടത്താനിരുന്ന കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലമേല്‍ പഞ്ചായത്ത് കണ്ടെയ്ന്മെന്റ് സോണ്‍ ആക്കിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.നിലമേല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് റെഡ് കളര്‍ കോഡഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കൊല്ലം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.
കുളത്തൂപ്പുഴ പഞ്ചായത്തും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണു കൊല്ലം ജില്ലയിലേതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നു. കൊട്ടാരക്കര, വെട്ടിക്കവല ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതിരൂക്ഷമായിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha



























