മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.. ശരീരത്തിന് നിറംമാറ്റമുണ്ടായിരുന്നു, മൂക്കിലൂടെ രക്തം ഒഴുകിയ നിലയിലുമായിരുന്നു, കോവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദലി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു

മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന് ഇര്‍ഷാദലി ആണ് (26 ) മരിച്ചത്. ദേഹത്തിന് നിറംമാറ്റം സംഭവിച്ച നിലയിലായിരുന്നു. മൂക്കിലൂടെ രക്തം ഒഴുകിയ നിലയിലുമായിരുന്നു. തുടര്‍ന്ന് മരണശേഷം വീണ്ടും നടത്തിയ പരിശോധനയില്‍ ഇര്‍ഷാദലിയ്ക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദലി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്. വീടിനുസമീപം നിര്‍മിച്ച പുതിയ വീടിന്റെ ഒന്നാംനിലയിലാണ് ഇര്‍ഷാദലി താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാറാണ് പതിവ്. ചൊവ്വാഴ്ച രാത്രി 11.30 വരെ ഫോണിലും വീടിന്റെ മുകളില്‍ നിന്നുമായി കൂട്ടുകാരുമായി സംസാരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























