കാട്ടുപന്നിയെ വേട്ടയാടിക്കൊന്ന ഇറച്ചിയുമായി 3 പേര് പിടിയില്‍

വയനാട് ജില്ലയില്‍ മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ കാപ്പാട്ടുമലയില്‍ നിന്ന് വനപാലകര്‍ കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു.
പാകം ചെയ്യാന്‍ ഒരുക്കിയ 5 കിലോ ഇറച്ചിയുമായി കാപ്പാട്ടുമല സ്വദേശികളായ രഞ്ജിത്ത്(22), ശരത്(20), കുഞ്ഞിരാമന്(43) എന്നിവരെ അറസ്റ്റ് ചെയ്തു.
വേട്ടയ്ക്ക് ഉപയോഗിച്ച അമ്പും വില്ലും പിടികൂടിയിട്ടുണ്ട്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് കോവിഡ് സെന്ററിലേക്കു മാറ്റി.
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്.എന്‍.രാജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സിറില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























