കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ക്രിമിനല്‍ കേസ് പ്രതികളെ കണ്ടെത്താനായില്ല... തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ക്രിമിനല്‍ കേസ് പ്രതികളെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് ക്രിമിനല്‍ കേസ് പ്രതികള്‍ ചാടിപ്പോയത്. കൊലപാതകം, പിടിച്ചുപറി, ലഹരിമരുന്ന് കേസുകളില്‍ പ്രതികളാണിവര്‍.കുപ്രസിദ്ധ കുറ്റവാളിയായ നിസാമുദ്ദീന്‍, ആഷിഖ്, ഗഫൂര്‍, ഷാനു എന്നിവരാണ് പ്രത്യേക സെല്ലില്‍ നിന്ന് രക്ഷപ്പെട്ടത്. എറണാകുളം സ്വദേശിയായ നിസാമുദ്ദീന്‍ കൊലക്കേസ് പ്രതിയാണ്. പ്രതികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പൂട്ടുപൊളിച്ചാണ് ഇവര്‍ കടന്നത്.
ആഷിഖ്, ഗഫൂര്‍, എന്നിവര്‍ പിടിച്ചുപറി, ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. പ്രതികളെ താമസിപ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്ന് പൂട്ടുപൊളിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. പൊലീസ് സുരക്ഷയുള്ള വാര്‍ഡാണിത്. പ്രതികള്‍ക്കായി മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുകയാണ്.
"
https://www.facebook.com/Malayalivartha



























