ശിവശങ്കറിലേക്കെത്തുന്ന ആ ചങ്ങല... സെറീനയുടെ പാകിസ്താന് ബന്ധം എന്‍ ഐ യെ അന്വേഷണം കത്തിക്കയറി.. ഒടുവില്‍ സ്വപ്നയിലേക്കും ശിവശങ്കര്‍ തീര്‍ന്നു ...........

എന്‍ ഐ എയുടെ അന്വേഷണം പ്രവചനാതീതമാണ്. ഒരു വ്യക്തിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വിട്ടയക്കുമ്പോള്‍ ആ വ്യക്തി വിചാരിക്കുന്നത് അന്വേഷണം സമാപിച്ചു എന്നായിരിക്കാം .അവിടെയാണ് എന്‍ ഐ എ യുടെ ട്വിസ്റ്റ് .സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 'ഗോള്‍ഡ് സിന്‍ഡിക്കറ്റ്' പ്രവര്‍ത്തിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ റവന്യു ഇന്റലിജന്‍സ് സ്ഥിരീകരിച്ചു കഴിഞ്ഞതിനാല്‍ തന്നെ എന്‍ ഐ എ ക്ക് ജോലി കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണ് ഇതിന്റെ ഭാഗമായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതായും ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തി.
25 കിലോഗ്രാം സ്വര്‍ണമാണു കടത്തിയതെന്നായിരുന്നു മുന്‍പ് ലഭിച്ച വിവരം.എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ട് എന്നതിന്റെ തെളിവാണ് പുറത്ത് വന്നത് .ഏറ്റവും ഒടുവില്‍ ദുബായില്‍ ബ്യൂട്ടി സലൂണ്‍ നടത്തുന്ന സെറീന ഷാജിയും കൂട്ടാളിയും കടത്തിയ സ്വര്‍ണം കഴിഞ്ഞ മേയില്‍ പിടിക്കപ്പെട്ടതോടെയാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള പങ്ക് ആദ്യമായി പുറത്തുവന്നത്.ഇപ്പോഴിതാ ദുബായില്‍ നിന്നും വന്‍ ആസൂത്രണത്തോട് കൂടി നടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സ്വപനയെ നേരിട്ട് മുന്‍ ഐ ടി സെക്രട്ടറി ശിവ ശങ്കര്‍ സഹായിച്ചോ എന്ന് മാത്രം
അറിഞ്ഞാല്‍ മതി .നയതന്ത്ര പാഴ്സലില്‍ എത്തിയ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചു 2 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനോടു സ്വപ്ന സുരേഷ് സഹായം തേടിയെങ്കിലും നേരിട്ടോ അല്ലാതെയോ അദ്ദേഹം സഹായിച്ചോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ എല്ലാം തന്നെ.സ്വപ്ന നേരിട്ടും മറ്റൊരുടേയോ ഫോണ്‍ ഉപയോഗിച്ചും ശിവശങ്കറിനോടു സഹായം തേടിയിരുന്നു എന്നത് വ്യക്തമായിക്കഴിഞ്ഞു .
ബാഗേജ് പുറത്തെത്തിക്കാന്‍ ഉന്നതര്‍ കസ്റ്റംസില്‍ ബന്ധപ്പെട്ടിരുന്നെന്ന വിവരം പുറത്തുവന്നെങ്കിലും ആരൊക്കെയാണു വിളിച്ചതെന്നത് അന്വേഷണസംഘം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സാവധാനം എല്ലാ പഴുതുമടച്ചു അന്വേഷിക്കുക എന്നതാണു എന്‍ഐഎ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ രീതി. സംസ്ഥാന സര്‍ക്കാരും അന്വേഷണഗതി സസൂക്ഷ്മം വീക്ഷിക്കുകയാണ്. ശിവശങ്കറിലേക്ക് ഏത് ഘട്ടത്തിലാണ് അന്വേഷണമെത്തുന്നത് എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി . ഇതിനിടെ, ശിവശങ്കര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തിടുക്കം വേണ്ടെന്നാണ് എന്‍ഐഎയുടെ തീരുമാനം.
കസ്റ്റംസ് ഇദ്ദേഹത്തോടു ചോദിച്ചറിഞ്ഞ വിവരങ്ങളും മറ്റു തെളിവുകളും ചേര്‍ത്തുവച്ചു വിശദമായ പഠനത്തിലാണ് ഏജന്‍സികള്‍. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മേല്‍നോട്ടമുള്ളതിനാല്‍ വിവരങ്ങള്‍ ചോരാതെ പഴുതടച്ചാണ് എന്‍ഐഎ നീങ്ങുന്നത്. കസ്റ്റംസിനും എന്‍ഐഎക്കും പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസില്‍ കൃത്യമായി ഇടപെടുന്നുണ്ട്. റോയും ഐബിയും പ്രതികളെ പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. എന്‍ഐഎ അന്വേഷിക്കുന്നത് ഭീകരബന്ധമുണ്ടോ എന്നാണെങ്കില്‍ സാമ്പത്തിക തിരിമറിയെപറ്റിയാണ് ഇഡി നടത്തുന്നത്. ഈ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ സിബിഐയും എത്തിയേക്കുമെന്നാണു വിവരം ലഭ്യമാകുന്നത് . നിലവില്‍ കഴിഞ്ഞ മെയില്‍ അറസ്റ്റിലായ സെറീന ഷാജിക്ക് പാകിസ്താനിലെ ചില സംഘങ്ങളുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ആ വഴിക്കും നീങ്ങുന്നത് .കള്ളക്കടത്ത് കേസില്‍ സ്വപനയ്ക്കും അത്തരത്തില്‍ ഭീകരസംഘടനകളുമായി പരിചയമുണ്ടോ എന്നതിനെപ്പറ്റിയാണ് എന്‍ ഐ എ അന്വേഷിച്ചു വരുന്നത് .ഏതെങ്കിലും രീതിയില്‍ അത്തരം ബന്ധം വ്യക്തമായാല്‍ കേസിന്റെ ഗതി തന്നെ മാറും എന്നത് വ്യക്തമാണ്
https://www.facebook.com/Malayalivartha



























