ബേപ്പൂരില്‍ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.... തുറമുഖം അടച്ചിടാന്‍ നിര്‍ദേശം

ബേപ്പൂരില്‍ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപന സാധ്യത മുന്നില്‍ കണ്ട് തുറമുഖം അടച്ചിടാന്‍ കോഴിക്കോട് കോര്പറേഷന് ആരോഗ്യ വിഭാഗം നിര്‍ദേശം നല്കി. തൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെ നിരീക്ഷണത്തിലാക്കി. അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയില്‍ പൊതുവെ നിലനില്‍ക്കുന്നത്.
ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടു പേരടക്കം 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha



























