ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ മരിച്ച വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ മരിച്ച വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 20 നാണ് പാറശാല സ്വദേശി തങ്കമ്മ മരിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം മലപ്പുറത്ത് ഇന്നലെ മരിച്ച യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ക്വാറന്റൈനില്‍ കഴിയവെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇര്ഷാദലിക്കാണ് രോഗം സ്ഥിരീകരിച്ചത്
https://www.facebook.com/Malayalivartha



























