ആരോഗ്യപ്രവർത്തകരാണെന്നു പരിചയപ്പെടുത്തിയ രണ്ടുപേർ വീട്ടിൽ; കോവിഡ് ടെസ്റ്റിന്സാമ്പിളെടുക്കണമെന്നു ആവശ്യം; ആശുപത്രിയിലേക്ക് കൊണ്ടുംപോകവേ വഴി തിരിച്ചു; റൂമിൽ കെട്ടിയിട്ട് യുവാവിനെ തല്ലി ചതച്ചു; അതിസാഹസികമായി യുവാവ് രക്ഷപ്പെട്ടത് ഇങ്ങനെ ; വർക്കലയിൽ അരങ്ങേറിയ തട്ടിക്കൊണ്ടുപ്പോകൽ നാടകം ഞെട്ടിക്കുന്നത്;

വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ്.......കോവിഡ് ടെസ്റ്റിന് സാമ്പിളെടുക്കണമെന്നു പറഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ ....ഒന്നുമാലോചിക്കാതെ അവർക്കൊപ്പം യുവാവ് ഇറങ്ങിപ്പോയി......പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ...... യുവാവ്ആരോഗ്യപ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയവർ, പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. മാത്രമല്ല ഇവർ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു . മേൽവെട്ടൂർ ബിസ്മില്ല ഹൗസിൽ അമീറി(24)നാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മേൽവെട്ടൂർ അല്ലാഹു അക്ബർ വീട്ടിൽ സാദിഖ് ഹംസ(64)യെ വർക്കല പോലീസ് അറസ്റ്റുചെയ്തു..
അബുദാബിയിൽനിന്നു നാട്ടിലെത്തിയ അമീർ, ഹോം ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ 17-ന് വൈകുന്നേരം 4.30-ഓടെയാണ് ആരോഗ്യപ്രവർത്തകരാണെന്നു പരിചയപ്പെടുത്തിയ രണ്ടുപേർ കാറിൽ ഇയാളുടെ വീട്ടിലെത്തിയത്.കോവിഡ് ടെസ്റ്റിന് സാമ്പിളെടുക്കണമെന്നു പറഞ്ഞ് അമീറിന്റെ വീട്ടിൽ എത്തി. ശേഷം ഇവർ കാറിൽ കയറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു . ആശുപത്രിക്കു മുന്നിൽ കാർ നിർത്തി, അമീറിനെ കാറിലിരുത്തി ലോക്ക് ചെയ്തിട്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി ആശുപത്രിയുടെ അകത്തേക്കു പോകുകയായിരുന്നു . പിന്നീട് തിരികെയെത്തി ഡോക്ടർമാർ ഇല്ലെന്നും രാത്രി എത്തിയാൽ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു .രാത്രി ടെസ്റ്റിനു പോകാൻ തയ്യാറായി നിൽക്കണമെന്നു പറഞ്ഞായിരുന്നു സംഘം മടങ്ങിയത്. രാത്രി 8.30-ന് ഇവർതന്നെ വീണ്ടും കാറുമായെത്തി അമീറിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
വർക്കല കിളിത്തട്ടുമുക്കിലെത്തിയ വാഹനം തിരിച്ച് മേൽവെട്ടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോയപ്പോൾ സംശയം തോന്നിയ അമീർ ചോദ്യം ചെയ്തു. വെട്ടൂരിൽ ഒരാളെ കാണാനുണ്ടെന്നു പറഞ്ഞായിരുന്നു ഹംസയുടെ വീട്ടിൽ അമീറിനെ എത്തിച്ചത്. അവിടെവച്ച് അമീറിന്റെ കൈകാലുകൾ ബന്ധിക്കുകയായിരുന്നു . ശേഷം നടന്നത് ക്രൂര മർദ്ദനവും . ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വർഷം മുമ്പ് അമീർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഈ വിവാഹത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.ഇതിനിടെ, അമീറിന്റെ ഫോണിൽനിന്ന് പെൺകുട്ടിയുടെ നമ്പരിലേക്കു വിളിക്കാൻ പറയുകയും ചെയ്തു . അതിനായി കൈയിലെ കെട്ടഴിക്കുന്നതിനിടെ അമീർ ഇവരെ തള്ളിമാറ്റി. ശേഷം ഓടി വീടിന്റെ രണ്ടാം നിലയിലെത്തുകയും അവിടെ നിന്നും ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെദുഃയുമായിരുന്നു . രക്ഷപ്പെട്ടു എത്തിയ യുവാവ് പിന്നാലെ വർക്കല പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇത്തരതിലും തട്ടിപ്പുകളും തട്ടിക്കൊണ്ടുപ്പോകലുകളും നമുക്കിടയിൽ സംഭവിക്കു എന്ന വാർത്ത ഏറെ ഞെട്ടിക്കുകയാണ്.
https://www.facebook.com/Malayalivartha



























