സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടാവണം എന്നാണ് യു.ഡി എഫിന്റെ ആഗ്രഹം; സ്വര്‍ണക്കടത്ത് കേസിൽ ഏതെങ്കിലും പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ അത് ബി ജെപിക്ക് മാത്രം; ആക്ഷേപവുമായി മന്ത്രി ഇ പി ജയരാജൻ

സ്വര്‍ണക്കടത്ത് കേസിൽ ബിജെപിക്കെതിരെ വിമർശനവുമായി മന്ത്രി ഇ പി ജയരാജൻ. സ്വര്‍ണക്കടത്ത് കേസിൽ ഏതെങ്കിലും പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ അത് ബി ജെപിക്ക് മാത്രമാണെന്ന് മന്ത്രി ഇ പി ജയരാജന് വ്യക്തമാക്കി . വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആക്ഷേപം ഉന്നയിച്ചത് .
'സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടാവണം എന്നാണ് യു.ഡി എഫിന്റെ ആഗ്രഹമെന്നും . ചില യു ഡി എഫ് നേതാക്കള്‍ തന്നെ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു . പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചത് പ്രതിപക്ഷത്തിന്റെ സമരം കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു . കൊവിഡിനെ പ്രതിരോധിക്കാനല്ല വ്യാപിപ്പിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ അറിയിച്ചു. കണ്‍സള്‍ട്ടന്‍സികള്‍ക്കെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും വികസനം വേണമെങ്കില്‍ കണ്‍സള്‍ട്ടന്‍സികള്‍ വേണമെന്നും ' അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























