സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സമ്ബൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് നല്ലത്; ആരും കോവിഡ് വാഹകരാകാം; കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്നും ഐ എം എ

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സമ്ബൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുകയെന്ന് ഐ എം എ. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ലെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹം വര്‍ഗീസ് അറിയിച്ചു.ആരും കൊവിഡ് വൈറസ് വാഹകരാവാം, പരിശോധനയിലൂടെ അല്ലാതെ ഒരാള്‍ വൈറസ് വാഹകരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന സാഹചര്യമാണുള്ളത്. അതിനാല്‍ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ രോഗത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഐ എം എ പ്രസിഡന്റ് വ്യക്തമാക്കി.
ഉറവിടം മനസിലാവാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നു, ഈ കാരണങ്ങള്‍ മുൻനിർത്തിയാണ് സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്ന് ഐ എം എ പറയുന്നത്. സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിൽ ഇപ്പോഴുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങി എല്ലാ പ്രദേശത്തും ഈ ലക്ഷണങ്ങള്‍ കാണാൻ സാധിക്കും .നേരത്തെ കേരളത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ. എന്നാൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും സാധിച്ചു . എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊത്തത്തിലുള്ള ലോക്ക്ഡൗണിന് പകരം പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് പോംവഴി . ഓരോ ഏരിയ തിരിച്ച് ക്ലസ്റ്റര്‍ മേഖലകളില്‍ റീജിയണലായി ലോക്ക്ഡൗണ്‍ യും വേണം.
https://www.facebook.com/Malayalivartha



























