ദൂരൂഹതയുള്ള വ്യക്തികളെ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് അകറ്റി നിര്‍ത്തണം; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നൽകി സി.പി.എം

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നൽകി സി.പി.എം. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദൂരൂഹതയുള്ള വ്യക്തികളെ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് അകറ്റി നിര്‍ത്തണം. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്ന് ജാഗ്രത അനിവാര്യമാണെന്നും കോടിയേരി മുന്നറിയിപ്പ് നൽകി.
സ്വര്‍ണക്കടത്ത് വിവാദത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ സി.പി.എം തീരുമാനമെടുത്തത്. സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടം കര്‍ശനമാക്കാനും ഓരോത്തരേയും പാര്‍ട്ടിയുടെ കര്‍ശന നിരീക്ഷണത്തിന് ഉള്ളില്‍ കൊണ്ടുവരാനുമാണ് സി.പി.എം നീക്കം. ഇന്നലെ മന്ത്രി ഇ.പി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തില്‍ നിന്ന് രാജി എഴുതി വാങ്ങിയിരുന്നു.
പാര്‍ട്ടി നോമിനകളായി വിവിധ മന്ത്രി ഓഫീസുകളില്‍ തുടരുന്നവര്‍ പാര്‍ട്ടി പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയില്‍ ഊന്നിയായിരുന്നു യോഗം നടന്നത്.
https://www.facebook.com/Malayalivartha



























