മലപ്പുറം തവനൂരിൽ ക്വാറന്റൈനിലായിരുന്ന കുട്ടി തൂങ്ങി മരിച്ച നിലയില്‍...അടുത്ത ദിവസങ്ങളിലായി മലപ്പുറത്തു നടന്ന രണ്ടാമത്തെ ആത്മ ഹത്യയാണ് ഇത്...

മലപ്പുറം തവനൂരിൽ ക്വാറന്റൈനിലായിരുന്ന കുട്ടി തൂങ്ങി മരിച്ച നിലയില്‍. തവനൂർ ചിൽഡ്രൻഡ് ഹോമിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 കാരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്
അടുത്ത ദിവസങ്ങളിലായി മലപ്പുറത്തു നടന്ന രണ്ടാമത്തെ ആത്മ ഹത്യയാണ് ഇത്.. ദുബായില്‍ നിന്നുവന്ന് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മാളിയേക്കല്‍ തട്ടാന്‍പ്പടി പാലോട്ടില്‍ അബ്ദുൽ ഗഫൂറിന്റെ മകന് ഇര്‍ഷാദലി(29) ഇന്നലെ ജീവനൊടുക്കിയിരുന്നു.
ദുബായില്‍വച്ച് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിതത്സ തേടുകയും അസുഖം ഭേദപ്പെട്ട ശേഷമാണ് തിരികെ നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുമ്പോഴാണ് യുവാവ് ജീവനൊടുക്കിയത്
https://www.facebook.com/Malayalivartha



























