എം. ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു ; ഒരു ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥന് ദേശീയ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത് ഇതാദ്യം

സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ളബിലാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനോട് ക്ളബിൽ ഹാജരാവാൻ എൻ ഐ എ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ ഇദ്ദേഹത്തെ കസ്റ്റംസ് ഒമ്പതുമണിക്കൂർ ചോദ്യംചെയ്തിരുന്നു.ഇതിനുശേഷം ഇദ്ദേഹത്തെ എൻ ഐ എ ചോദ്യംചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു.
കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ ഒമ്പതുമണിക്കാണ് എന്‍ഐഎ സംഘമെത്തിയത്. പൂജപ്പരയിലെ ശിവശങ്കരിന്റെ വീട്ടിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നല്കാന് എന്‍ഐഎ ഉദ്യോഗസ്ഥനെത്തിയത് സ്കൂട്ടറിലായിരുന്നു. തുടര്‍ന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറില്‍ ശിവശങ്കര്‍ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു. ഇതാദ്യമായാണ് ഒരു ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥന് ദേശീയ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്.
https://www.facebook.com/Malayalivartha



























