കോവിഡ് വ്യാപനം തടയാന്‍ കൊല്ലത്ത് ധാരാവി മോഡല്‍ പ്രതിരോധം

കോവിഡ് വ്യാപനം തടയാന്‍ കൊല്ലത്ത് ധാരാവി മോഡല്‍ പ്രതിരോധം നടപ്പാക്കും. 15 കുടുംബങ്ങള്‍ വീതമുളള യൂണിറ്റ് രൂപീകരിച്ചാണ് ജില്ലാഭരണകൂടം വൈറസ് ബാധ തടയുക. യൂണിറ്റുകള്‍ തമ്മില്‍ സമ്പര്‍ക്കം പാടില്ല. അടിയന്തര സാഹചര്യത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍ യൂണിറ്റ് മേധാവി അത് രേഖപ്പെടുത്തണം. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടറുടെ ഉത്തരവ് നല്കി
മെയ് മാസത്തില്‍ കൊവിഡ് ബാധിതരുടെ അതിവേഗം കുതിച്ചുയര്‍ന്ന ധാരാവി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് രോഗത്തെ പ്രതിരോധിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാന്‍ തുടങ്ങിയതോടെ പരിശോധനകളുടെ എണ്ണം കൂട്ടുകയാണ് ധാരാവിയിലെ പ്രാദേശിക അധികൃതര്‍ ചെയ്തത്
ധാരാവിയിലേതു പോലെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വൈറസിനെ നേരത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം മുംബൈ കോര്പറേഷന് മറ്റു മേഖലകളിലും വ്യാപിപ്പിച്ചിരുന്നു
https://www.facebook.com/Malayalivartha



























