ടി.വി ഇബ്രാഹിം എം.എൽ.എ കോവിഡ് നിരീക്ഷണത്തിൽ..മത്സ്യമാര്‍ക്കറ്റിലെ നിരവധി പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ..കൊണ്ടോട്ടി മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടൈന്‍മെന്റ് സോൺ

കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തിൽ .കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാളുമായി സമ്പര്‍ക്കം ഉണ്ടായ സാഹചര്യത്തിലാണ് എംഎല്‍എയോടെ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്.
ഇവരും എം.എല്‍.എയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് മുൻകരുതൽ ..അതേസമയം കൊണ്ടോട്ടിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടിയിട്ടുണ്ട്. കൊണ്ടോട്ടി മൊത്തവിതരണ മത്സ്യമാര്‍ക്കറ്റിലെ നിരവധി പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കൊണ്ടോട്ടി മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടൈന്‍മെന്റ് സോണായി തുടരുകയാണ്. പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്
https://www.facebook.com/Malayalivartha



























