സമ്പൂർണ ലോക്ക് ഡൗണിലേക്ക് കേരളം പോകുമോ?

സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക് കേരളം പോകുമോ എന്ന ആകാംക്ഷയിലാണ് ജനം ..തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.
സാമൂഹിക - സാമ്പത്തിക വശങ്ങൾ പരിഗണിച്ച ശേഷമേ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളു എന്നതിനാൽ പ്രതിപക്ഷവുമായി വിഷയത്തിൽ തുറന്ന ചർച്ചകളുണ്ടാകും. ഇതിന് ശേഷമാകും ലോക്ക് ഡൗൺ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് ആയിരത്തിന് മുകളിൽ കൊവിഡ് കേസുകൾ ആണ് . സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയും ഉയരുകയാണ്. ദിനം പ്രതി കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയിലേറെയും സമ്പർക്കത്തിലൂടെയുള്ളതാണ്. പോലീസ് ഉദ്യോഗസ്ഥരിലും ആരോഗ്യ പ്രവർത്തകരിലും കൊവിഡ് സ്ഥിരീക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു . തലസ്ഥാന നഗരമായ തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകൾ നിയന്ത്രണാതീതമായി വധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് . രാജ്യത്തു ആദ്യമായി ഒരു സംസ്ഥാനം സമൂഹ വാപനം നടന്നു എന്ന് പറഞ്ഞതും കേരളത്തിൽ തന്നെ.. തീരപ്രദേശങ്ങളിൽ കോവിഡ് പടർന്നതിനെ തുടർന്നാണ് മുഖ്യ മന്ത്രി അങ്ങനെ പറഞ്ഞത് .
ഇങ്ങനെയൊക്കെ ആണെങ്കിലും സമ്പൂർണ്ണ ലോക്ക് ഡൗൺ സംസ്ഥാനത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന പേടിയും ഉണ്ട്. ഈ സാഹചര്യത്തിൽ പ്രാദേശിക ലോക്ക് ഡൗൺ സാധ്യതകൾ ആയിരിക്കും പരിഗണിയ്ക്കുക .
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗൺ ഫലപ്രദമാകില്ലെന്നും പ്രാദേശിക ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ആവശ്യമെന്നും ഐഎംഎ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് രോഗവ്യാപനം ഉണ്ടായ ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ തിരിച്ച് ലോക്ക് ഡൗൺ നടപ്പിലാക്കണമെന്ന് ഐഎംഎ നിര്‍ദേശിക്കുന്നത്.
ഈ സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല. സമ്പൂർണ ലോക്ക് ഡൗൺ തിരിച്ചടിയാകുമെന്ന നിലപാടാണ് മന്ത്രിസഭയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വിദഗ്ധരുമായി കൂടിയാലോചിച്ചാകും തീരുമാനമുണ്ടാകുക.
കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണം ആവശ്യമാണ്. ആളുകൾ കൂടുതലായി പുറത്തിറങ്ങി നടക്കുന്ന സാഹചര്യം തുടരുകയാണ്.
സംസ്ഥാനത്തേക്ക് ആളുകൾ എത്തുന്നതും തുടരുന്നു. അതിർത്തി ജില്ലകൾ വഴിയും മറ്റ് മാർഗങ്ങളിലൂടെയും രഹസ്യമായും അല്ലാതെയും എത്തുന്നവരിൽ പലരിലും രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.
സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുന്നു. ഓരോ ജില്ലയിലും ആയിരത്തിന് മുകളിൽ രോഗബാധിതർ ഉണ്ടാകുമെന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ എന്ന ആശയം സർക്കാരിന് തള്ളിക്കളയാനാകില്ല.
ലോക്ക് ഡൗണിലേക്ക് മടങ്ങണമെന്ന നിർദേശത്തോട് പക്ഷെ കേന്ദ്ര സർക്കാർ യോജിച്ചിട്ടില്ല. സാമൂഹിക അകലം പാലിച്ചും മാസ്ക് അടക്കമുള്ള മുൻകരുതലുകൾ ഉപയോഗിച്ചും കൊവിഡിനെ പ്രതിരോധിക്കാമെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ ആശയത്തോട് അനുകൂലിക്കാതെയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha



























