ഭീഷണിപ്പെടുത്തി കിടപ്പാടം കയ്യേറാന്‍ ശ്രമിക്കുന്നു; നിലമ്ബൂര്‍ എം. എല്‍. എ പി. വി അന്‍വറിനെതിരെ പരാതിയുമായി വീട്ടമ്മ

നിലമ്ബൂര്‍ എം. എല്‍. എ പി. വി അന്‍വറിനെതിരെ പരാതിയുമായി വീട്ടമ്മ. എടക്കരയില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ എം എല്‍ എ ഭീഷണിപ്പെടുത്തി കിടപ്പാടം കയ്യേറാന്‍ ശ്രമിക്കുന്നതായി എടക്കര സ്വദേശിയും റിട്ടയേര്‍ഡ് അദ്ധ്യാപികയുമായ ഗീതാകുമാരി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. സര്‍ക്കാര്‍ ഉത്തരവുകളോ കൂടിയാലോചനോ ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് താത്പര്യത്തിനുവേണ്ടിയാണ് എം എല്‍ എ ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ ശ്രമിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
പത്തുസെന്റ് സ്ഥലത്താണ് ഗീതാകുമാരിയുടെ വീട്. റോഡ് നിര്‍മ്മാണത്തിന് ഇതില്‍ നിന്ന് ഒരുഭാഗം വിട്ടുകൊടുക്കണമെന്നായിരുന്നു എം എല്‍ എയുടെ ആവശ്യം. ഭീഷണിയുടെ സ്വരത്തിലായിരുന്നു ആവശ്യമുന്നയിച്ചത്. സര്‍ക്കാര്‍ തലത്തിലോ ത്രിതല പഞ്ചായത്ത് തലത്തിലോ റോഡിന് ഇതുവരെ അംഗീകാരം പോലുമായിട്ടില്ലെന്നും അതിന് മുമ്ബ് ജെ.സി ബി ഉള്‍പ്പടെ എത്തിച്ച് എം എല്‍ എ സ്ഥലം കയ്യേറാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ബിനാമി ഭൂമി ഇടപടുകളാണെന്നുമാണ് ഗീതാകുമാരി പരാതിയിൽ പറയുന്നത്. ഭൂമികയ്യേറാന്‍ ശ്രമിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഗീതാകുമാരി കോടതിയേയും സമീപിച്ചു.
എന്നാല്‍ വീട്ടമ്മയുടെ ആരോപണങ്ങള്‍ എം.എല്‍ എ നിഷേധിച്ചു. എടക്കരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha



























