തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ..ഇതോടെ തലസ്ഥാനത്ത് 27 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് ഇന്ന് രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ 27 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നേരത്തെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലടക്കം മാറ്റം വരുത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഒരു പൊലീസുകാരനുകൂടി കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്റലിജന്‍സ് ആസ്ഥാനത്ത് ആദ്യമായാണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്റലിജന്‍സ് ആസ്ഥാനത്ത് പൊലീസുകാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 17 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ തലസ്ഥാനത്ത് കൂടുതല്‍ പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ആയിരത്തിലേറെ കൊവിഡ് രോഗികള്‍ ഉണ്ട് . ഇന്ന് മാത്രം 1079 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും സ്ഥിരീരിച്ചു. ഇതിൽ തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളും ഉൾപ്പെടുന്നു..
ഇതുവരെ രോഗം സ്ഥിരീകരിച്ചുവരുടെ എണ്ണം 16110 ആണ്. 798 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 65 കേസുകള്‍ ഉണ്ടായി. വിദേശത്തുനിന്ന് വന്ന 104 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേര്‍ക്കും രോഗം വന്നു.
https://www.facebook.com/Malayalivartha



























