കോട്ടയം കളക്ടര്‍ ക്വാറന്റീനില്‍; ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

ഓഫിസ് സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം കളക്ടര്‍ ക്വാറന്റീനില്‍. കലകട്ര് എം. അഞ്ജനയും എ.ഡി.എമ്മുമാണ് ക്വാറന്റീനില്‍ പോയത്. മറ്റു ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോയതായാണ് വിവരം.
ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 51 പേരില്‍ 41 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച കോട്ടയം നഗര മധ്യത്തിലെ മാള്‍ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്ന് 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. 5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ. ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























