തലസ്ഥാനം അതീവ ഗുരുതരാവസ്ഥയിൽ; കൊല്ലത്തും രോഗികളുടെ എണ്ണത്തിൽ വർധന

PTYഇന്ന് തലസ്ഥാനത്ത് 222 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 100 പേര് സമ്ബര്‍ക്ക രോഗികളാണ്. അതുകൊണ്ടുതന്നെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ജില്ലയില്‍ രോഗത്തിന്റെ ഉറവിടം അറിയാത്തതായി 16 പേരാണ് ഇന്നുള്ളത്.
അതേസമയം, സംസ്ഥാനത്ത് ആകമാനം 1078 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം മൂലം ഇന്ന് മാത്രം അഞ്ച് പേര് മരിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കൊല്ലത്താകട്ടെ 106 പേര്‍ക്കും രോഗം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് എറണാകുളത്തെ രോഗികളുടെ എണ്ണം നൂറാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര് മാത്രമാണ് വിദേശത്തു നിന്നു വന്നത്. 115 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16,110 ആയി. ഇന്ന് 432 പേര്‍ക്കു രോഗം ഭേദമായി. സംസ്ഥാനത്ത് അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാന്പിള്‍ പരിശോധിച്ചു. വിവിധ ജില്ലകളിലായി നിലവില്‍ 1,58,117 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 9458 പേരാണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയതായും മുഖ്യമന്ത്രി അറിയിച്ചു.
മൂന്നു ജില്ലകളില്‍ ഇന്ന് നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം (222), കൊല്ലം (106), എറണാകുളം (100) എന്നീ ജില്ലകളിലാണ് പ്രതിദിന രോഗികള്‍ നൂറു കടന്നത്.
https://www.facebook.com/Malayalivartha



























