പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം

പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. പുതുച്ചേരിയില്‍ ഇതേവരെ രോഗം ബാധിച്ച് 34 പേരാണ് മരിച്ചത്. മൊത്തം 2,420 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും 700 രൂപ മതിപ്പുള്ള അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ കോവിഡ് നിവാരണ പൊതുനിധിയിലേക്ക് 9.16 കോടി രൂപ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























