സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍; ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ജൂലൈ 24ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് പ്രവേശന നടപടികള്‍. ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. പ്രവേശന നടപടി പൂര്‍ത്തിയാകുന്നത് വരെ ഹെല്പ് ഡെസ്ക് തുടരും. സ്വന്തമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളുകളിലെ ഹെല്പ് ഡെസ്കുകളെ സമീപിക്കാം. സംശയങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനതല, ജില്ലതല, മേഖലതല ഹെല്പ് ഡെസ്കുകളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























