എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താം അവർ എത്തട്ടെ; വേവലാതിപ്പെടുന്നത് എന്തിന് ?

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തിയ വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താമെന്നും അവർ എത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻഐഎ എത്തുന്നതിൽ വേവലാതിപ്പെടുന്നത് എന്തിനാണെന്നും അവർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നിയമസഭാ സമ്മേളനം ഉപേക്ഷിക്കാൻ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഘടകമായില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അവിശ്വാസം നേരിടുന്നതിനു സർക്കാരിനു പ്രയാസമില്ല. പ്രതിപക്ഷ നേതാവുമായി സഭാസമ്മേളന കാര്യം ചർച്ച ചെയ്തിരുന്നു. അവിശ്വാസപ്രമേയം കാരണമാണ് സമ്മേളനം ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറയുമെന്നു പ്രതീക്ഷിച്ചില്ല. സഭാസമ്മേളനം തീരുമാനിച്ച സമയത്ത് രോഗവ്യാപനം ഇത്രയും കൂടുമെന്നു കരുതിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























