നീണ്ട അഞ്ച് മണിക്കൂര്‍; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. തിരുവനന്തപുരത്തെ പേരൂര്‍ക്കട പൊലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളമാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്. പ്രാഥമികഘട്ട ചോദ്യം ചെയ്യലായിരുന്നു ഇന്ന് നടന്നത്. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നാണ് വിവരം. ശിവശങ്കറിനെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.
എന്‍.ഐ.എ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലക്കാണ് കേസില്‍ എന്‍.ഐ.എയുടെ നടപടി. നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കര്‍ പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്.
സ്വപ്നയും സന്ദീപ് നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























