കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുക എന്നത് പരമപ്രധാനം... കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി.....

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകള്‍ അതിപ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ കാണിക്കുന്ന ജാഗ്രതയുടെ തോതനുസരിച്ചിരിക്കും ഇനിയുള്ള സ്ഥിതിഗതികള്‍ ഉരുത്തിരിയുകയെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് രോഗംബാധിക്കുന്നത് ഗൗരവമായി കാണണം. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പൊതുചടങ്ങുകളിലും മറ്റും വേണ്ട അകലംപാലിക്കാതെ പങ്കെടുക്കുന്നുണ്ട്. നേരിട്ട് വീടുകളില്‍ച്ചെന്ന് ചടങ്ങുകളില്‍ പങ്കെടുത്തും മറ്റും സൗഹൃദം പുതുക്കേണ്ട ഘട്ടമല്ല ഇത്. സര്‍ക്കാരെന്നോ പൊതുസമൂഹമെന്നോ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോഗസ്ഥരെന്നോ പൊതുജനങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒന്നിച്ചുനിന്ന്, രോഗപ്രതിരോധ നടപടികളുമായി മുന്നോട്ടുപോവുകയാണുവേണ്ടത്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുക എന്നത് പരമപ്രധാനമാണ്.
മറ്റുസംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും മീന്‍വില്‍പ്പനയ്ക്ക് ആളുകള്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി മുഖ്യമന്ത്രി. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടു. സമ്പര്‍ക്കവ്യാപനം തടയാന്‍ ബേപ്പൂര്‍ ഹാര്‍ബര്‍ മൂന്നുദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha



























