സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് കോവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മരിച്ച കാസർകോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളജിൽവച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരിൽ ത്രേസ്യാമ്മ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഔദ്യോഗിക മരണസംഖ്യ 63 ആണ്. എന്നാൽ അനൗദ്യോഗിക കണക്കിൽ 90 മരണമുണ്ട്. ഇന്നു സ്ഥിരീകരിച്ചതു കൂടി ഉൾപ്പെടെയാണ് ഇത്.
https://www.facebook.com/Malayalivartha