ബശവന്‍കൊല്ലി വനത്തില്‍ കടുവയെ കണ്ടെത്താന്‍ കൂടും ക്യാമറയും സ്ഥാപിച്ചിട്ടും കാണാമറയത്തിരിക്കുന്ന കടുവയ്ക്കായി വനത്തില്‍ ഇറങ്ങി തിരച്ചില്‍

ബശവന്‍കൊല്ലി വനത്തില്‍ ശിവകുമാറിനെ കൊന്നു ഭക്ഷിച്ച കടുവയെ കുടുക്കാന്‍ രണ്ടു കൂടുകളാണ് സ്ഥാപിച്ചത്. ഒരു മാസം പിന്നിട്ടിട്ടും കടുവയുടെ പൊടിപോലുമില്ല.
ഇവിടം വിട്ടു പോയ കടുവ മൂന്നിടത്ത് കന്നുകാലികളെ പിടിച്ചെന്നു കണ്ടെത്തിയിരുന്നു. അതിനു ശേഷം വീണ്ടും ബശവന്‍കൊല്ലി വനഭാഗത്ത് കടുവയെ കണ്ടവരുണ്ട്. എന്നാല്‍ ഏതാനും ദിവസമായി ഒരു സൂചനയുമില്ല.
കൂടും ക്യാമറയും സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടും കടുവ കാണാമറയത്തായതോടെ വനപാലകര്‍ വനത്തില്‍ തിരച്ചിലാരംഭിച്ചു.
ചെതലയം റേഞ്ചിലെ ഉദ്യോഗസ്ഥര്‍ മൂന്നു സംഘമായിട്ടാണ് എല്ലായിടവും നടന്ന് പരിശോധിക്കുന്നത്.
ബശവന്‍കൊല്ലിക്ക് പുറമേ എല്ലക്കൊല്ലി, മഠാപ്പറമ്പ്, മുടിക്കോട്ട്, കോളറാട്ടുകുന്ന് പ്രദേശങ്ങളിലും സംഘം തിരയുന്നുണ്ട്. റേഞ്ച് ഓഫിസര്‍ ടി. ശശികുമാര്‍, ഡപ്യുട്ടി റേഞ്ച് ഓഫിസര്‍ ബി.പി. സുനില്‍കുമാര്‍, ഫോറസ്റ്റര്‍മാരായ കെ.യു. മണികണ്ഠന്‍, പി.കെ.സിന്ധു എന്നിവര്‍ നേതൃത്വം നല്‍കുന്നു.
https://www.facebook.com/Malayalivartha