ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം... ആറാട്ടുപുഴ പെരുംമ്പള്ളിയിലാണ് സിനിമയെ വെല്ലുന്ന കൂട്ടത്തല്ല് നടന്നത്

ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പെരുമ്പള്ളി മുറിയില്‍ കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര പൂജ എന്നിര്‍വര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ആറാട്ടുപുഴ പെരുംമ്പള്ളിയിലാണ് സിനിമയെ വെല്ലുന്ന കൂട്ടത്തല്ല് നടന്നത്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ സംഘം തമ്മിലടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണിട്ടും അടി തുടര്‍ന്നു. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയും എതിര്‍ വിഭാഗം ഇതു തടയുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്.
കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയല്‍വാസികള്‍ മതില്‍ കെട്ടി അടക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രേഖയ്ക്കും, മക്കളായ ആതിര പൂജ എന്നിവര്‍ക്കും മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വനിത സെല്ലിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മില്‍ വാഴിത്തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകളുടെ അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തു.
"
https://www.facebook.com/Malayalivartha