ഭാര്യയുടെ കുടുംബസുഹൃത്തുമായുള്ള ബന്ധം അതിരുവിട്ടു; സാമൂഹിക മാധ്യമങ്ങളിലൂടെ കുറേ അടുത്തു; അടുത്ത ഘട്ടത്തിൽ ബന്ധം ദുരുപയോഗം ചെയ്യപ്പെട്ടു; തട്ടിയെടുത്തത് 2.75 ലക്ഷം രൂപ; പണത്തിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ കൊന്നു കുഴിച്ച് മൂടി; സുചിത്ര കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

ഭാര്യയുടെ കുടുംബസുഹൃത്തുമായുള്ള ബന്ധം അതിരുവിട്ടു....., ബന്ധത്തിലൂടെ പണവും തട്ടി...ഒടുവിൽ കൊന്നു കുഴിച്ച് മൂടി ....... സുചിത്ര കൊലക്കേസില്‍ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം ....... ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത് . കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി അരുൺകുമാർ മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. എ.സി.പി. ബി.ഗോപകുമാർ, സൈബർ സെൽ എസ്.ഐ. വി.അനിൽ കുമാർ, ക്രൈംബ്രാഞ്ച് എസ്.ഐ. നിസാം എന്നിവരുടെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കൊട്ടിയത്തു നിന്ന് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്രയെ പാലക്കാട് മണലിയിൽ സുഹൃത്തിന്റെ വീടിനുസമീപം കൊന്ന് കുഴിച്ചിട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. വൈകാതെ തന്നെ പ്രതിയെ പിടിക്കൂടുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്താണ് പ്രതിയായിരിക്കുന്നത് . സുചിത്ര മാർച്ച് 17-ന് നാട്ടിൽനിന്നു പോയതാണെന്നും 20-നുശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ വിജയലക്ഷ്മി കൊട്ടിയം പോലീസിന് പരാതി നൽകി. ഇതോടെയായിരുന്നു അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .
തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ കൊട്ടിയം പോലീസിൽനിന്ന് അന്വേഷണം മാറ്റുകയുണ്ടായി .അന്വേഷണം എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിച്ചതോടെയായിരുന്നു കൊലയാളിയിലേക്ക് നയിച്ചത് .ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സാമൂഹികമാധ്യമങ്ങളിലൂടെ കൂടുതൽ അടുപ്പത്തിലാകുകയായിരുന്നു . ഇവരിൽനിന്ന് പലപ്പോഴായി 2.75 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഇതുസംബന്ധിച്ച തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത് എന്ന് കുറ്റപത്രത്തിലുള്ളത്. പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, സ്വർണാഭരണ മോഷണം, മൃതദേഹത്തെ അപമാനിക്കൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിയുടെ പേരിൽ ചുമത്തി കഴിഞ്ഞു .പാലക്കാട് മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കുതാമസിക്കുന്ന വീടിനുസമീപം കാടുപിടിച്ചുകിടന്ന സ്ഥലത്ത് കുഴിച്ചിട്ട മൃതദേഹം 39-ാം ദിവസമായിരുന്നു കണ്ടെത്തിയത്. മൊബൈൽ ഫോണും സാമൂഹിക മാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രശാന്തിലേക്ക് പോലീസിനെ എത്തിച്ചത്.ഇപ്പോൾ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha