രാഷ്ട്രീയ പ്രവർത്തകർക്കും,,, ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം... കുറിപ്പുമായി സജി ചെറിയാൻ

രാഷ്ട്രീയത്തിൽ പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന് സജി ചെറിയാൻ. അങ്ങനെ അധികാര കസേര വിട്ടൊഴിയാത്ത രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യസ്ത ശബ്‌ദവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാൻ രംഗത്ത് എത്തിയിരിക്കുകയാണ്. 55 വയസ് കഴിഞ്ഞവർ ജനപ്രതിനിധികളാകുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നാണ് സജി ചെറിയാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ടുള്ള എം.എൽ.എയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് തൊട്ടുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ മറുപടിയുമെത്തിയിരിക്കുകയാണ്. എം.എൽ.എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ലെന്നുമാണ് ജില്ലാ നേതൃത്വം ഇത്തരം പോസ്റ്റിനോട് പ്രതികരിച്ചത്.
അതേസമയം രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം, പക്ഷെ 55 വയസ് കഴിഞ്ഞാൽ മാറി നിൽക്കണമെന്നാണ് സജി ചെറിയാൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ഒരു പൊതു തീരുമാനം വരുത്താൻ തന്റെ പാർട്ടി തന്നെ ആദ്യം ആലോചിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം ഇതിലൂടെ പങ്കുവച്ചിരുന്നു. ഇതേതുടർന്ന് തനിക്കും 55 വയസ് തികഞ്ഞെന്ന് സജി ചെറിയാൻ പോസ്റ്റിൽ ഓർമപ്പെടുത്തുന്നുണ്ട്.
സജി ചെറിയാന്റെ ഫേസ്ബുക്ക് പൂർണരൂപം ഇങ്ങനെ;
രാഷ്ട്രീയ പ്രവർത്തകർക്കും,,, ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..
https://www.facebook.com/Malayalivartha