ആ വൈറലിന് പിന്നാലെ മിൽമയുടെ ഞെട്ടിക്കുന്ന സമ്മാനം വീട്ടു പടിക്കൽ; 10000 രൂപയും സ്മാര്‍ട് ടി.വിയും; സന്തോഷത്തോടെ ഫായിസ്

10000 രൂപയും സ്മാര്‍ട് ടി.വിയും വീടിന്റെ മുന്നിൽ മിൽമ കൊണ്ട് വന്നു കൊടുത്തു. ഫായിസിന് മില്‍മ നൽകിയ സമ്മാനം. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസിന് മില്‍മ ഉപഹാരങ്ങൾ കൊണ്ട് കൊടുക്കുകയായിരുന്നു . ഫായിസിെന്റ വാക്കുകള്‍ മില്‍മ കഴിഞ്ഞ ദിവസം അവരുടെ ഫെയ്സ്ബുകില്‍ പരസ്യമായി ചേര്‍ത്തത് വൈറലായി മാറിയിരുന്നു. ഇതിന് പിറകെയാണ് അധികൃതര്‍ ഫായിസിന്റ വീട്ടിലെത്തിയത്.
പാരിതോഷികമായി 10000 രൂപയും ഒരു സ്മാര്‍ട്ട് ടി.വിയും മില്‍മയുടെ മുഴുവന്‍ ഉല്‍പന്നങ്ങളുടെ കിറ്റുമാണ് ഫായിസിന് കൊടുത്തത്. മലപ്പുറം കലക്ടറും ഫായിസിന്റ വാക്കുകള്‍ ഏറ്റുപിടിച്ച് കോവിഡ് ബോധവത്കരണ സന്ദേശമിറക്കി. ഇതും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മില്‍മക്ക് പിറകെ ജില്ല പൊലീസും ഫായിസിന് സമ്മാനങ്ങളുമായി എത്തുകയായിരുന്നു. കടലാസ് പൂവുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഫായിസ് പറഞ്ഞ ‘ചെലോര്ത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡ്യായിട്ടില്ല. ന്നാലും ഞമ്മക്കൊരു കൊയപ്പൂല്യ’ എന്ന ഡയലോഗാണ് മലബാർ മിൽമ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിൽ പരസ്യവാചകമാക്കിയിരിക്കുന്നത്.......‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല. പക്ഷേങ്കി ചായ എല്ലോൽതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ’ എന്നാണ് പരസ്യവാചകം......മിൽമയുടെ പോസ്റ്റിനുതാഴെ പലരും ഫായിസിന് അനുകൂലമായി കമന്റും ചെയ്തിരുന്നു . നല്ല പരസ്യവാചകമായതിനാൽ ഫായിസിന് തക്ക പ്രതിഫലം കൊടുക്കണമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha