എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ്

എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ്. ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ അണുനശീകരണം നടക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. കഴിഞ്ഞദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രപുഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. കഴിഞ്ഞദിവസം മരിച്ച അലപ്പുഴ കാനാശ്ശേരിയില്‍ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അറുപത്തിരണ്ട് വയസായിരുന്നു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൂടാതെ ഇന്നലെ മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha