കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ്; 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ്. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാര്‍ഡിലെ രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചു.
സെക്രട്ടേറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒമ്ബത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
അതേസമയം തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നൊരു മരണം കൂടി സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഹൃദ്രോഗിയായ ഇവര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊവിഡ് പൊസീറ്റീവ് ആയിരുന്നു.
https://www.facebook.com/Malayalivartha