തിരുവനന്തപുരം കിന്‍ഫ്രയില്‍ 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 88 പേര്‍ക്ക് കൊവിഡ്;

തിരുവനന്തപുരം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഫലം. കിന്‍ഫ്രയുടെ ഉള്ളിലായി പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റേയും ഫുഡ് കോര്‍പ്പറേഷന്റേയും ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി . അതീവ ഗുരുതരമായ സാഹചര്യമാണ് കിന്‍ഫ്രയിലേതെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ ഒന്നിച്ചിരിക്കുന്നതിലൂടെ രോഗവ്യാപനം ഉണ്ടായതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. അതിനിടെ തിരുവനന്തപുരം പുലയനാര്‍കോട്ടയിലെ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്കും പാറശാല താലൂക്ക് ആശുപത്രിയിലെ സര്‍ജറി വാര്‍ഡിലെ രണ്ട് രോഗികള്‍ക്കും നാല് കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു .
https://www.facebook.com/Malayalivartha