കരുതലിന്റെ 'സ്നേഹക്കൂട്ട്'; കോട്ടൂർ മലയോര മേഖലയിലും ഫോറെസ്റ്റ് ഓഫീസിലും മാസ്ക്ക് വിതരണം ചെയ്ത് സ്നേഹക്കൂട്ട് @ 10 കൂട്ടായ്മ

കാട്ടാക്കട: കുറ്റിച്ചൽ മലയോര മേഖലകളിലെ ചില പ്രദേശങ്ങളിൽ കോവിഡ് സ്ഥീരികരിച്ചതിന്റെ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള മുൻ കരുതലായി സ്നേഹക്കൂട്ട് @ 10 എന്ന കൂട്ടായ്മ കോട്ടൂർ മലയോര മേഖലയിലും ഫോറെസ്റ്റ് ഓഫീസിലും മാസ്ക്ക് വിതരണം ചെയ്തു. പ്രധാനമായും മൂന്ന് സെറ്റിൽമെന്റായിട്ടാണ് മലയോരമേഖലകളെ തിരിച്ചിരിക്കുന്നത്. പൊടിയം , കമലകം, കുമ്പിടി എന്നീ മേഖലകളിലായി ഏകദേശം 135ഓളേം കുടുംബങ്ങളാണുള്ളത്.
കോട്ടൂർ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സിനു കുമാർ , രാമചന്ദ്രൻ കാണി , ട്രൈബൽ വാച്ചർ രാജീവ്, എൻ.എം.ആർ വാച്ചർ എന്നിവരുടെ സാനിധ്യത്തിലാണ് മാസ്ക്ക് വിതരണം ചെയ്തത്. കോവിഡ് സാഹചര്യത്തിൽ പാലിക്കേണ്ട മാർഗ്ഗ നിർദേശങ്ങൾ വ്യക്തമാക്കുകയും ചെയ്തു. പരുത്തിപ്പള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2008 പത്താം ക്ലാസ്സ് ബാച്ച് വിദ്യാർത്ഥികളാണ് ഈ കോവിഡ് സാഹചര്യത്തിൽ സമുഹ്യ സേവനത്തിനായി മുന്നിട്ടിറങ്ങിയത്. സമൂഹ സേവനത്തിനായി "സ്നേഹക്കൂട് " എന്ന പേരിൽ സൗഹൃദ സംഘടനയും രൂപികരിച്ചു. അതിന്റെ ആദ്യ ഘട്ടമായിട്ടാണ് കോവിഡ് ഭീഷണി നേരിടുന്ന മലയോര മേഖലകളിൽ മാസ്ക്ക് നല്കിയത്. ഇതേ രീതിയിൽ ഒട്ടനവധി സംഘടനകളും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹക്കൂട്ട് @ 10 എന്ന കൂട്ടായ്മ ഇനിയും ഒട്ടനവധി നന്മയുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha