പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച് എന്‍.ഐ.എ അന്വേഷണ സംഘം

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച് എന്‍.ഐ.എ അന്വേഷണ സംഘം. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ശേഷം അദ്ദേഹം താമസസ്ഥലത്തേക്ക് മടങ്ങിപ്പോയിട്ടുമുണ്ട്. കൃത്യമായി പത്തര മണിക്കൂര്‍ സമയമാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് എന്‍.ഐ.എ സംഘം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
വേണ്ടിവന്നാൽ ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുമെന്ന് എൻഐഎ അറിയിച്ചു. സെക്രട്ടേറിയേറ്റിലേതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയ ശേഷമാകും തീരുമാനം. കെ.ടി. റമീസിന്റെ മൊഴിയും നിർണായകമാകും. കൊച്ചി പനമ്പള്ളി നഗറില്‍ എന്‍ഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലില്‍നിന്ന് രാവിലെ 10 മണിയോടെയാണ് ശിവശങ്കർ എൻഐഎ ഓഫിസിലെത്തിയത്. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ എൻഐഎ അന്വേഷണത്തിനു സഹായകമായ നിർണായക വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയതായാണു സൂചന. സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലരുമായുണ്ടായ സൗഹൃദം വ്യക്തിപരമായ വീഴ്ചയാണെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോടു തുറന്നു സമ്മതിച്ചു.
എന്നാൽ പ്രതികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ശിവശങ്കറിനു പങ്കാളിത്തമുള്ളതിന്റെ തെളിവുകൾ എൻഐഎക്കു ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha