ബിന്‍സിന്റെയും ജലാലിന്റെയും ദുബായിലെ പ്രവര്‍ത്തനങ്ങള്‍ അതീവ ദുരൂഹമെന്ന് അന്വേഷണ ഏജന്‍സികള്‍, ദുബായിലെ ജോലിയെ കുറിച്ച് വീട്ടുകാര്‍ക്കു പോലും വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല

സ്വര്‍ണക്കള്ളക്കടത്തു കേസിലെ മൂവാറ്റുപുഴ റാക്കറ്റില്‍ പെട്ട റബിന്‍സിന്റെയും ജലാല്‍ മുഹമ്മദിന്റെയും ആനിക്കാട് ബ്രദേഴ്‌സിന്റെയുമൊക്കെ ദുബായിലെ പ്രവര്‍ത്തനങ്ങള്‍ അതീവ ദുരൂഹമെന്ന് അന്വേഷണ ഏജന്‍സികള്‍.
ദുബായിലെ ജോലിയെ കുറിച്ച് സ്വന്തമായി ചില സ്ഥാപനങ്ങള്‍ നടത്തുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ അതു ശരിയല്ലെന്നാണ് വ്യക്തമായത്. വീട്ടുകാര്‍ക്കു പോലും ഇവര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ദുബായില്‍ പല സ്ഥാപനങ്ങളിലും ഇവര്‍ പണം മുടക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി പങ്കാളികളായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങള്‍ സ്വര്‍ണക്കടത്തിനും ഹവാല ഇടപാടുകള്‍ക്കും മറയാക്കിയെന്നാണ് വിവരം. ദുബായില്‍ റബിന്‍സ് ഹോട്ടല്‍ നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
ജലാലും റബിന്‍സും ആനിക്കാട് ബ്രദേഴ്‌സുമടങ്ങുന്ന സംഘമാണ് സ്വര്‍ണം നാട്ടിലേക്കെത്തിക്കാനുള്ള കാരിയര്‍മാരെ കണ്ടെത്തുന്നതും ഇവര്‍ക്കു സ്വര്‍ണം കൈമാറുന്നതും എന്നാണ് സൂചന. കേരളത്തില്‍ സ്വര്‍ണമെത്തിച്ചു കഴിഞ്ഞാല്‍ ഇത് ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനു വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha