മലയാളി നഴ്‌സ് യുഎസിലെ മിയാമിയില്‍ കുത്തേറ്റു മരിച്ചു, സംഭവത്തിനു പിന്നില്‍ ഭര്‍ത്താവാണെന്ന് സൂചന

മലയാളി നഴ്‌സ് യുഎസിലെ മിയാമിയില്‍ കുത്തേറ്റു മരിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്.
ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റിട്ടുണ്ട്.
നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു. കുറച്ചുകാലമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. നോറ (രണ്ട് വയസ്സ്) മകളാണ്.
https://www.facebook.com/Malayalivartha