ഉത്ര കൊലപാതകക്കേസില്‍ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കി... കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ ഇയാള്‍ ജയിലില്‍ തുടരുമെന്ന് സൂചന

ഉത്ര കൊലപാതകക്കേസില്‍ രണ്ടാം പ്രതിയായ പാമ്ബുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കി. ഇയാള്‍ തന്നെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചത്. നിലവില്‍ മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന സുരേഷ്, സത്യസന്ധമായ കാര്യങ്ങള്‍ പറയാന്‍ തയ്യാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്ന് വ്യക്തമാക്കി പുനലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണസംഘവും അറിയിച്ചു. ഇതേതുടര്‍ന്ന് സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി ഇയാളെ മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കേസിലെ ഒന്നാം സാക്ഷിയാകും സുരേഷ്. കേസിലെ മുഖ്യപ്രതി സൂരജിനെ പാമ്പുകളെ കൈമാറിയത് സുരേഷാണ്.
പാമ്പുകളെ പിടികൂടിയതിനും കച്ചവടം നടത്തിയതിനും വനംവകുപ്പും സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതക കേസില്‍ സ്വാതന്ത്യവും പക്ഷാപാതരഹിതവുമായ മൊഴിയാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്. എങ്കിലും ഉടന്‍ തന്നെ ജയില്‍ മോചിതനാകാന്‍ സാധ്യത കുറവാണ്. കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ ഇയാള്‍ ജയിലില്‍ തുടരുമെന്നാണ് സൂചന.
അതേസമയം ശാസ്ത്രീയ തെളിവുകള്‍ അടക്കം മുഖ്യപ്രതി സൂരജിനെതിരായ സാഹചര്യത്തില്‍ കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha